
മുംബൈ: കളിക്കാരുമായുള്ള വാര്‍ഷിക കരാറുകള്‍ ബിസിസിഐ പുതുക്കിയപ്പോള്‍ ഏറ്റവുമധികം നേട്ടം കൊയ്തത് ശീഖര്‍ ധവാന്‍. ധവാന്റെ വാര്‍ഷിക വേതനത്തില്‍ 1300 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സി ഗ്രേഡിലായിരുന്ന ധവാന്‍ ഈ വര്‍ഷം പുതുതായി അവതരിപ്പിച്ച എ പ്ലസ് ഗ്രേഡിലെത്തിയതോടെയാണിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 250 ശതമാനം വര്‍ധനവാണ് വാര്‍ഷിക വേതനത്തിലുണ്ടായത്. എ പ്ലസ് ഗ്രേഡ് ലഭിച്ചില്ലെങ്കിലും എ ഗ്രേഡിലുള്ള മുന്‍ നായകന്‍ ധോണിക്ക് 150 ശതമാനം വേതന വര്‍ധനവുണ്ട്.
എ പ്ലസ് ഗ്രേഡ് കാറ്റഗറിയിലെത്തിയ രോഹിത് ശര്‍മക്ക് 600 ശതമാനം ശമ്പള വര്‍ധന ലഭിച്ചപ്പോള്‍ ഭാര്യ പസ്ത്രീ ബന്ധം ആരോപിച്ച പേസര്‍ മുഹമ്മദ് ഷമിയുടെ കരാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാര്യ നല്‍കിയ പരാതിയില്‍ തീരുമാനമായിട്ടെ കരാര്‍ ഔദ്യോഗികമായി പുറത്തുവിടൂ.
എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് വര്‍ഷം 7 കോടി രൂപയും എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടി രൂപയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് 1 കോടിയുമാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. മാച്ച് ഫീക്ക് പുറമെയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!