ബാറ്റിംഗില്‍ മാത്രമല്ല ഉറപ്പായ സിക്സര്‍ തടുത്തിട്ട് ഫീല്‍ഡിംഗിലും മീശ പിരിച്ച് ധവാന്‍

Published : Nov 12, 2018, 12:11 PM IST
ബാറ്റിംഗില്‍ മാത്രമല്ല ഉറപ്പായ സിക്സര്‍ തടുത്തിട്ട് ഫീല്‍ഡിംഗിലും മീശ പിരിച്ച് ധവാന്‍

Synopsis

കഴിഞ്ഞ കുറേ മത്സരങ്ങളിലായി ബാറ്റിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പിന്നിലായിപ്പോയ ശീഖര്‍ ധവാന്റെ ദിവസമായിരുന്നു ഇന്നലെ. ബാറ്റിംഗില്‍ 62 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായതിനൊപ്പം ഫീല്‍ഡിംഗിലും ധവാന്‍ മിന്നി.  

ചെന്നൈ: കഴിഞ്ഞ കുറേ മത്സരങ്ങളിലായി ബാറ്റിംഗില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പിന്നിലായിപ്പോയ ശീഖര്‍ ധവാന്റെ ദിവസമായിരുന്നു ഇന്നലെ. ബാറ്റിംഗില്‍ 62 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായതിനൊപ്പം ഫീല്‍ഡിംഗിലും ധവാന്‍ മിന്നി.

ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ സിക്സറെന്ന ഉറച്ച ഷോട്ട് ബൗണ്ടറിയില്‍ തടുത്തിട്ടാണ് ധവാന്‍ തിളങ്ങിയത്. ക്യാച്ച് കൈപ്പിടിയിലൊതുക്കാനായില്ലെങ്കിലും വീഴ്ചക്കിടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ധവാനായി.

22 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും പറത്തിയ ഹോപ്പ് ചാഹലിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. വിന്‍ഡീസ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് മറികടന്നതെന്നതിനാല്‍ ധവാന്റെ രക്ഷപ്പെടുത്തലിന് മൂല്യമേറുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം