ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനലിൽ സിമോണ ഹാലപ്പിന് നേട്ടം

Web Desk |  
Published : Jun 09, 2018, 09:45 PM ISTUpdated : Jun 29, 2018, 04:09 PM IST
ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനലിൽ സിമോണ ഹാലപ്പിന് നേട്ടം

Synopsis

ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനലിൽ ഹാലപ്പിന് നേട്ടം അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ തോൽപിച്ചു

പാരീസ്: ​ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസ് ​ഗ്രാൻഡ്  സ്ലാം കിരീടം ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പ് നേടി.  ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ ഒന്നിനെതിരെ രണ്ട്  സെറ്റിന് പരാജയപ്പെടുത്തിയാണ് സിമോണയുടെ കിരീട നേട്ടം. മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ഹാലപ്പിന്റെ ആദ്യ ​ഗ്രാൻഡ്സ്ലാം കിരീടമാണിത്.  സ്കോർ 3-6, 6-4, 6-1.

ഫ്രഞ്ച് ഓപ്പണ്‍ നിലവിലെ റണ്ണറപ്പാണ് ഹാലെപ്. സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയെ തോല്‍പ്പിച്ചാണ് ഹാലെപ് ഫൈനലില്‍ പ്രവേശിച്ചത്.  അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റഫന്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-4 6-4. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവാണ് സ്റ്റഫന്‍സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വാംഖഡെയില്‍ മുംബൈയെ തരിപ്പണമാക്കി സഞ്ജു ഷോ, എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്‍ ചരിത്രത്തിലാദ്യം, മുംബൈക്കെതിരെ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് സഞ്ജു, സെഞ്ചുറിവേട്ടയിലും റെക്കോര്‍ഡ്