ഫോര്‍മുല വണ്‍: സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍

Published : Sep 17, 2018, 09:17 AM ISTUpdated : Sep 19, 2018, 09:27 AM IST
ഫോര്‍മുല വണ്‍: സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍

Synopsis

സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ ചാമ്പ്യന്‍. സീസണിലെ ഏഴാമത്തെ വിജയം. സിംഗപ്പൂരിലെ നാലാം കിരീടം

ഫോര്‍മുല വൺ കാറോട്ട സീസണിലെ സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ ചാമ്പ്യന്‍. പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ബ്രിട്ടീഷ് താരം സീസണിലെ ഏഴാമത്തെ വിജയമാണ് നേടിയത്. ഇതോടെ ഹാമില്‍ട്ടണിന് കരിയറില്‍ 69ഉം, സിംഗപ്പൂരില്‍ നാലും കിരീടങ്ങളായി.

റെഡ് ബുള്ളിന്‍റെ മാക്സ് വെഴ്സ്റ്റാപ്പന്‍ രണ്ടാമതും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തും എത്തി. വെറ്റലുമായുള്ള കിരീടപ്പോരാട്ടത്തില്‍ ലീഡുയര്‍ത്താനും ഹാമില്‍ട്ടണിന് കഴിഞ്ഞു. സീസണിലെ ആറ് റേസ് ബാക്കി നിൽക്കെ ഹാമില്‍ട്ടണിന് 40 പോയിന്‍റ് ലീഡുണ്ട്.

PREV
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാരാന്‍ ഇന്ത്യന്‍ ഗുസ്തി സംഘം; ഫൈനല്‍ ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങും
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കായിക താരങ്ങള്‍ പാകിസ്ഥാനിലേക്ക്; സാഫ് ഗെയിംസില്‍ പങ്കെടുക്കും