അയാളെ മാത്രമാണ് എനിക്ക് ഭയം; സ്മൃതി മന്ദാന തുറന്നുപറയുന്നു

Web Desk |  
Published : Jul 19, 2018, 05:53 PM ISTUpdated : Oct 02, 2018, 04:21 AM IST
അയാളെ മാത്രമാണ് എനിക്ക് ഭയം; സ്മൃതി മന്ദാന തുറന്നുപറയുന്നു

Synopsis

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. വനിതാ ലോകകപ്പിനിടയിലെ മികച്ച പ്രകടനങ്ങള്‍ സ്മൃതിയ്ക്ക് ധാരാളം ആരാധകരെ സമ്മാനിക്കുകയായിരുന്നു. വനിതാ ക്രിക്കറ്റിലെ വിരാട് കോലി എന്ന് പോലും താരം അറിയിപ്പെടുന്നു. 

ക്രിക്കറ്റ് ലോകത്ത് മാസ്മരിക പ്രകടനങ്ങള്‍ തുടരുന്നതിനിടയിലാണ് താന്‍ ഏറ്റവുമധികം ഭയപ്പെടുന്ന താരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സ്മൃതി രംഗത്തെത്തിയത്. വനിതാ ക്രിക്കറ്റിലെ ഒരു ബൗളറെയും ഭയമില്ലാത്ത മന്ദാനയ്ക്ക് പക്ഷെ ഒരു പുരുഷ ബൗളറെ നേരിടാന്‍ മാത്രമാണ് പേടിയുള്ളത്.

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തുകളാണ് താന്‍ ഏറ്റവും ഭയപ്പെടുന്നതെന്ന് ക്രിക്ക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ സ്മൃതി വ്യക്തമാക്കി. ലോകത്ത് ഏറ്റവും വേഗതയുള്ള ബൗളറാണ് സ്റ്റാര്‍ക്കെന്നും അദ്ദേഹത്തിന്‍റെ പന്തുകള്‍ അപ്രതീക്ഷിതമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ചും താരത്തിന് വലിയ മതിപ്പാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലിയെന്ന് പറഞ്ഞ സ്മൃതി  തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ കോലിക്ക് കഴിയുന്നത് അത്ഭുതമാണെന്നും കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഗില്‍ അവിടെ നില്‍ക്ക്, ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ! ഇനി അയ്യർ കാലമോ?
വൈഭവ് സൂര്യവന്‍ഷി ഇന്ത്യന്‍ ടീമിലേക്ക്! സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും, അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം ഉടന്‍