പ്രീമിയര്‍ ലീഗിലെ ഈ മാസത്തെ പരിശീലകനായി സോള്‍ഷെയര്‍

Published : Feb 09, 2019, 10:18 AM IST
പ്രീമിയര്‍ ലീഗിലെ ഈ മാസത്തെ പരിശീലകനായി സോള്‍ഷെയര്‍

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരിയിലെ മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന്‍ ഒലേ സോള്‍ഷെയറിന്. 2012ല്‍ അല്ക്‌സ് ഫെര്‍ഗൂസന്‍ ഈ പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് നേട്ടം സ്വന്തമാക്കുന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരിയിലെ മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന്‍ ഒലേ സോള്‍ഷെയറിന്. 2012ല്‍ അല്ക്‌സ് ഫെര്‍ഗൂസന്‍ ഈ പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് നേട്ടം സ്വന്തമാക്കുന്നത്. പുറത്താക്കപ്പെട്ട ഹൊസെ മോറീഞ്ഞോയ്ക്ക് പകരം പരിശീലകനായ സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡ് ഇതുവരെ തോറ്റിട്ടില്ല. 

യുണൈറ്റഡ് താരങ്ങളുടെ മികച്ച പ്രകടനാണ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സോള്‍ഷെയര്‍ പറഞ്ഞു. ജനുവരിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം യുണൈറ്റഡിന്റെ മാര്‍കസ് റഷ്‌ഫോര്‍ഡിനാണ്. ആദ്യമായാണ് റഷ്‌ഫോര്‍ഡ് ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് കളിയില്‍ മൂന്ന് ഗോളാണ് ജനുവരില്‍യില്‍ റഷ്‌ഫോര്‍ഡ് നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്
അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്