
ഗുവാഹത്തി: അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ധോണിക്ക് തിളങ്ങാനാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്നാല്‍ ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയ നടക്കുന്ന ഏകദിന പരമ്പര ധോണിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
അടുത്ത ലോകകപ്പില്‍ ഏത് തരത്തിലുള്ള ടീം കോംബിനേഷനാണ് ഇന്ത്യ പരിഗണിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷെ ലോകകപ്പില്‍ ധോണി തിളങ്ങുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പര ധോണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും ഗാംഗുലി പിടിഐയോട് പറഞ്ഞു.
ഏഷ്യാ കപ്പില്‍ നാലുകളികളില്‍ 77 റണ്‍സ് മാത്രമായിരുന്നു ധോണിക്ക് നേടാനായത്. കഴിഞ്ഞ 15 കളികളില്‍ 28.12 ശരാശരിയില്‍ മാത്രമാണ് ധോണിക്ക് സ്കോര്‍ ചെയ്യാനായത്. പ്രഹരശേഷിയാകട്ടെ 67.36 മാത്രമായിരുന്നു. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച 20 ഏകദിനങ്ങളില്‍ ഒറ്റ സെഞ്ചുറിപോലും ധോണിക്ക് നേടാനും കഴിഞ്ഞിട്ടില്ല. കരിയറില്‍ 50.61 ബാറ്റിംഗ് ശരാശരിയുള്ള ധോണിക്ക് ഇംഗ്ലണ്ടില്‍ ഇത് 38,06 മാത്രമാണ്.
ഇതൊക്കെയാണെങ്കിലും ധോണിയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണെന്ന് ഗാംഗുലി പറഞ്ഞു. ലോകകപ്പിന് മുമ്പ് കളിക്കാര്‍ എങ്ങനെ കളിക്കുന്നു എന്നത് പ്രധാനമാണ്. റണ്‍സ് സ്കോര്‍ ചെയ്യുക എന്നതും. അതുകൊണ്ടാണ് റിഷഭ് പന്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസരം ലഭിച്ചതെന്നും ഗാംഗുലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!