Latest Videos

ട്രോളി ട്രോളി സേവാഗ് കയറി; ഗംഗുലി ഒടുവില്‍ ആ ഭീഷണിയിറക്കി

By Web DeskFirst Published Jun 20, 2017, 7:33 PM IST
Highlights

മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും വീരേന്ദ്ര സെവാഗും ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ കമന്‍ററി ബോക്സില്‍ നടത്തിയ പരസ്പര ട്രോളിംഗ് സോഷ്യല്‍ മീഡിയയിലെ കായിക കുതുകികള്‍ ചര്‍ച്ചയാക്കുകയാണ്. വിക്കറ്റിനിടയിലെ താരങ്ങളുടെ ഓട്ടത്തെ കുറിച്ചുളള സംഭാഷണമാണ് ദാദ-സെവാഗ് രസകരമായ ഏറ്റുമുട്ടലിന് വഴിവെച്ചത്. കോലിയുടെ റണ്ണിനായുള്ള ഓട്ടത്തെ പ്രശംസിച്ച ഗാംഗുലിയെ മുനവെച്ച് സെവാഗ് ട്രോളിയതാണ് ഈ എറ്റുമുട്ടലിന് ഇടയാക്കിയത്. തനിയ്ക്ക് പണ്ടൊരു സഹകളിക്കാരന്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിക്കറ്റിനിടയിലെ ഓട്ടം വളരെ മികച്ചതായിരുന്നെന്നുമാണ് ഗാംഗുലിയെ ഉദ്ദേശിച്ച് സെവാഗ് പറഞ്ഞു. 

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മികവില്ലെന്ന ഗാംഗുലിയെക്കുറിച്ചുള്ള വിശേഷണം സൂചിപ്പിച്ചായിരുന്നു സേവാഗിന്‍റെ കളിയാക്കല്‍. ഇതോടെ ഗാംഗുലിയുടെ മറുപടിയെത്തി, തന്‍റെ വിക്കറ്റിനിടയിലെ ഓട്ടം വളരെ വേഗത്തിലായിരുന്നു എന്നാണ് ഗാംഗുലിയുടെ മറുപടി. ഗാംഗുലിയുടെ ഒട്ടത്തെ കോലിയുടെ ഓട്ടവുമായി താരതമ്യം ചെയ്താണ് സെവാഗ് മറുപടി നല്‍കിയത്. കോഹ്ലിയെക്കാള്‍ വേഗത്തിലോടാന്‍ നിങ്ങള്‍ക്ക് മാത്രമാണ് കഴിയു എന്നാണ് സെവാഗ് ഗാംഗുലിയെ വീണ്ടും കളിയാക്കിയത്.

ഇതോടെ സെവാഗിനെ 100 മീറ്റര്‍ ഓട്ടപന്തയത്തിന് വെല്ലുവിളിക്കുകയായിരുന്നു ഗാംഗുലി. മത്സരത്തിന് ശേഷം ഓവലില്‍ 100 മീറ്റര്‍ ഓട്ടപന്തയത്തിനുണ്ടോ എന്നായിരുന്നു സെവാഗിനോട് ഗാംഗുലിയുടെ വെല്ലുവിളി. ദാദ താങ്കള്‍ തന്നെ 100 മീറ്റര്‍ ഓട്ടപന്തയത്തില്‍ ഒന്നാമതെത്തണേ എന്നായിരുന്നു സെവാഗ് ഈ വെല്ലുവിളിയ്ക്ക് മറുപടിയായി പറഞ്ഞത്. അത് ഞാന്‍ നിഷ്പ്രയാസം സാധിക്കൂം, നിനക്ക് ഞാന്‍ രണ്ട് ഫിസിയോമാരെ തരാം. നിങ്ങള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 

ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ടീമിലും മുന്‍ താരങ്ങള്‍ക്കിടയിലുമെല്ലാം' ഗാംഗുലി കത്തികയറി തുടര്‍ന്ന് സിംഗിള്‍ എടുക്കുന്നതില്‍ താന്‍ സെവാഗിനേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ളതായി കണക്കുകള്‍ ഉദ്ധരിച്ച് ഗാംഗുലി ചൂണ്ടിക്കാട്ടി. ഗാംഗുലിയുടെ സിംഗിള്‍സ് ശതമാനം 36ഉം സെവാഗിന്റേത് 24ഉം ആണ്. 

ഈ കണക്കുകള്‍ നോക്കൂ, എന്നിട്ടാണോ വിക്കറ്റിനിടയില്‍ ഓടാനുള്ള എന്റെ കഴിവിനെ പറ്റി നിങ്ങള്‍ വിമര്‍ശിക്കുന്നത്. സിംഗിളിനെ രണ്ടും മൂന്നും പറ്റിയാല്‍ നാലുമൊക്കെ ആക്കുന്നതും സമയത്ത് തന്നെ വിക്കറ്റിനടുത്ത് എത്തുന്നതുമാണല്ലോ മികവ് ഗാംഗുലി പറഞ്ഞു. ഗാംഗുലി സിംഗിളെടുക്കാനൊക്കെ മിടുക്കനാണ്. പക്ഷെ അത് രണ്ടും മൂന്നുമൊന്നും ആക്കാന്‍ അത്ര പോരെന്നായി സെവാഗ്.

ഒടുവില്‍ സെവാഗിന്റെ ട്രോളാക്രമണത്തില്‍ സഹികെട്ട ഗാംഗുലി പറഞ്ഞു 'ഇന്ത്യന്‍ ടീമിന്‍റെ കോച്ചാവണമെങ്കില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്. അതിന് നീ എന്റെ മുന്നില്‍ വരേണ്ടി വരും. അതുകൊണ്ട് വല്ലാതെ കുത്തണ്ട'', പിന്നീട് സംസാരം നീണ്ടില്ല. 

ഇതിന്‍റെ വീഡിയോ കാണാം

 

click me!