സച്ചിന് അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നു; ആ രഹസ്യം പരസ്യമാക്കി ഗാംഗുലി

Published : Aug 04, 2018, 11:50 AM ISTUpdated : Aug 04, 2018, 01:05 PM IST
സച്ചിന് അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നു; ആ രഹസ്യം പരസ്യമാക്കി ഗാംഗുലി

Synopsis

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. കളിക്കുന്നകാലത്തും കളിയില്‍ നിന്ന് വിരമിച്ചശേഷവും ആ സൗഹൃദത്തില്‍ യാതൊരു വിള്ളലും വീണിട്ടില്ല. ഇന്ത്യയുടെ അണ്ടര്‍ 14 ടീമില്‍ ഒരുമിച്ച് കളിക്കുന്ന കാലത്ത് തുടങ്ങിയതാണ് ആ സൗഹൃദം. പിന്നീട് ഏകദിനങ്ങളില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായി സച്ചിന്‍-ഗാംഗുലി സഖ്യം മാറി. കളിയില്‍ നിന്ന് വിരമിച്ചശേഷം ഫുട്ബോളിലും ഇരുവരും സജീവമാണ്.

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. കളിക്കുന്നകാലത്തും കളിയില്‍ നിന്ന് വിരമിച്ചശേഷവും ആ സൗഹൃദത്തില്‍ യാതൊരു വിള്ളലും വീണിട്ടില്ല. ഇന്ത്യയുടെ അണ്ടര്‍ 14 ടീമില്‍ ഒരുമിച്ച് കളിക്കുന്ന കാലത്ത് തുടങ്ങിയതാണ് ആ സൗഹൃദം. പിന്നീട് ഏകദിനങ്ങളില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായി സച്ചിന്‍-ഗാംഗുലി സഖ്യം മാറി. കളിയില്‍ നിന്ന് വിരമിച്ചശേഷം ഫുട്ബോളിലും ഇരുവരും സജീവമാണ്.

കഴിഞ്ഞദിവസം ക്രിക്കറ്റ് ചാറ്റ് ഷോ ആയ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സില്‍ പങ്കെടുത്ത സൗരവ് ഗാംഗുലി സച്ചിന്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചതിനെക്കുറിച്ച് വാചാലനായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ ആയിരുന്നു ആ സംഭവം. ഞാനും സച്ചിനും ഒരേമുറിയിലായിരുന്നു താമസിച്ചിരുന്നത്. രാത്രി ഒന്നരയൊക്കെ ആയപ്പോള്‍ സച്ചിന്‍ പതിയെ എഴുന്നേല്‍ക്കുന്നത് കണ്ടു. വാഷ്റൂമില്‍ പോവാന്‍ ആയിരിക്കുമെന്ന് കരുതി ഞാന്‍ വീണ്ടും സുഖമായി കിടന്നുറങ്ങി.

എന്നാല്‍ തൊട്ടടുത്തു ദിവസവും ഏതാണ്ട് ഇതേസമയം എഴുന്നേറ്റ സച്ചിന്‍ നേരെ ചെന്ന് കസേരില്‍ ഇരുന്നു. അല്‍പസമയത്തിന് ശേഷം തിരികെ ബെഡ്ഡില്‍ വന്ന് കിടക്കുകയും ചെയ്തു. മൂന്നാം ദിവസവും ഇതാവര്‍ത്തിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ചെറിയ പേടിയും തോന്നി. എന്തായാലും അടുത്ത ദിവസം സച്ചിനോട് ഇക്കാര്യം ഞാന്‍ ചോദിച്ചു. എന്തിനാണ് രാത്രി എഴുന്നേറ്റ് നടന്ന് നിങ്ങളിങ്ങനെ എന്നെ പേടിപ്പിക്കുന്നതെന്ന്. അപ്പോഴാണ് സച്ചിന്‍ ആ രഹസ്യം തുറന്നു പറഞ്ഞത്, തനിക്ക് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടെന്ന്-ഗാംഗുലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്