ഡര്‍ബന്‍ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച

Published : Feb 13, 2019, 08:31 PM IST
ഡര്‍ബന്‍ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച

Synopsis

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 235ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ വിശ്വ ഫെര്‍ണാണ്ടോ, മൂന്ന് വിക്കറ്റ് നേടിയ കശുന്‍ രജിത എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്.

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 235ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ വിശ്വ ഫെര്‍ണാണ്ടോ, മൂന്ന് വിക്കറ്റ് നേടിയ കശുന്‍ രജിത എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്. 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഒന്നിന് 25 എന്ന നിലയിലാണ്.

എയ്ഡന്‍ മാര്‍ക്രം (11), ഡീന്‍ എല്‍ഗാര്‍ (0), ഹാഷിം അംല (3), തെംബ ബവൂമ (47), ഫാപ് ഡു പ്ലെസിസ് (35), വെറോണ്‍ ഫിലാന്‍ഡര്‍ (4), കേശവ് മഹാരാജ് (29), കഗിസോ റബാദ (3), ഡേല്‍ സ്‌റ്റെയ്ന്‍ (15) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഡുവാനെ ഒലിവര്‍ (0) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ലാഹിരു തിരിമാനെയെ (0) നഷ്ടമായി. സ്റ്റെയ്‌നിനാണ് വിക്കറ്റ്. ദിമുത് കരുണാരത്‌നെ (23), ഒഷാഡ ഫെര്‍ണാഡോ (2) എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം