Latest Videos

കീവിസിനെ വീഴ്‌ത്തി ദക്ഷിണാഫ്രിക്കയ്‌ക്ക് പരമ്പര

By Web DeskFirst Published Mar 4, 2017, 11:38 AM IST
Highlights

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം. ആറു വിക്കറ്റിന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കി. ഈ പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് സാധിച്ചു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ 149 റണ്‍സിന് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ 32.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. പുറത്താകാതെ 51 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസും 45 റണ്‍സെടുത്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യം എളുപ്പമാക്കിയത്. എബി ഡിവില്ലിയേഴ്‌സ് 23 റണ‍്സെടുത്ത് പുറത്തായി. മൂന്നു വിക്കറ്റെടുത്ത റബാഡയാണ് കളിയിലെ താരം.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് കാഗിസോ റബാഡയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കണിശതയ്‌ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലാന്‍ഡ് 41.1 ഓവറില്‍ 149 റണ്‍സിന് ഓള്‍ഔട്ടായി. 32 റണ്‍സെടുത്ത ഗ്രാന്‍ഡ്ഹൊമ്മെയാണ് കീവിസിന്റെ ടോപ് സ്‌കോറര്‍. ബ്രൗണ്‍നൈല്‍, നീഷാം, സാന്റ്നര്‍ എന്നിവര്‍ 24 റണ്‍സ് വീതം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി റബാഡ 35 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.

click me!