
വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെ ട്വന്റി-20 പരമ്പരയിലും വിജയത്തുടക്കമിട്ട ഇന്ത്യ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്‌ത്തി കളിയിലെ കേമനായ ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി. യുസ്‌വേന്ദ്ര ചാഹലിനുശേഷം ട്വന്റി-20യില്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ഭുവിയുടെ പേരിലായി. ട്വന്റി-20യിലെ ഇന്ത്യക്കാരന്റെ മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ് ഭുവി നടത്തിയത്.
27 പന്തില്‍ അര്‍ധസഞ്ചുറി കണ്ടെത്തിയ ശീഖര്‍ ധവാന്‍ ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കക്കെതിരെ ഒരു ഇന്ത്യക്കാരന്റെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ആറോവര്‍ പവര്‍ പ്ലേയില്‍ 78 റണ്‍സടിച്ച ഇന്ത്യ പവര്‍ പ്ലേകളിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറും കുറിച്ചു. ശ്രീലങ്കയ്ക്കെതിരെ നാഗ്പൂരില്‍ 77 റണ്‍സടിച്ചതായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്പുള്ള റെക്കോര്‍ഡ്.
കളിയില്‍ 203 റണ്‍സടിച്ച ഇന്ത്യ ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും സ്വന്തമാക്കി. 2015ല്‍ ധര്‍മശാലയില്‍ നേടിയ 199/5 ആയിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന ടോട്ടല്‍. ഈ പരമ്പരയില്‍ ഇന്ത്യക്കെതിരെ 13 ഇന്നിംഗ്സുകളില്‍ ഇത് മൂന്നാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാവാതിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!