
വാണ്ടറേഴ്സ്: പരമ്പര നേടാനുറച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പായി. മധ്യനിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെയേ ദിനേശ് കാര്‍ത്തിക്കോ കളിക്കും. പേശിവലിവിനെത്തുടര്‍ന്ന് കേദാര്‍ ജാദവിന് നാലാം ഏകദിനത്തില്‍ കളിക്കാനാകാത്ത സാഹചര്യത്തിലാണ് മധ്യനിരയില്‍ മനീഷ് പാണ്ഡെയോ ദിനേശ് കാര്‍ത്തിക്കിനെയോ കളിപ്പിക്കുന്ന കാര്യം ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെ ഓപ്പണറായി എത്തും. ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ഒറ്റ ഇന്നിംഗ്സ് കൊണ്ട് കളി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത് എന്നതിനാല്‍ അദ്ദഹത്തിന് വീണ്ടും അവസരം നല്‍കുമെന്നുറപ്പാണ്.
മൂന്നാം ഏകദിനത്തില്‍ തിളങ്ങാനായില്ലെങ്കിലും രഹാനെ തന്നെയാകും നാലാം നമ്പറില്‍. ഹര്‍ദ്ദീക് പാണ്ഡ്യയാണ് ഏകദിന പരമ്പരയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന മറ്റൊരു താരം. നാല് മത്സരങ്ങളില്‍ 17 റണ്‍സ് മാത്രമാണ് പാണ്ഡ്യയുടെ ബാറ്റ് കൊണ്ടുള്ള സംഭാവന. 20 ഓവര്‍ എറിഞ്ഞെങ്കിലും ഒറ്റ വിക്കറ്റ് പോലും നേടാന്‍ പാണ്ഡ്യക്കായിട്ടുമില്ല. എന്നാല്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി കളിപ്പിക്കാന്‍ മറ്റൊരു താരമില്ലാത്തതിനാല്‍ ഹര്‍ദ്ദീക് തുടര്‍ന്നേക്കും.
ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ കാര്യമായ പരീക്ഷണത്തിന് സാധ്യതയില്ല. ഭുവനേശ്വറും ബൂമ്രയും കുല്‍ദീപും ചാഹലും തന്നെയാകും അന്തിമ ഇലവനില്‍ കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!