ആജീവനാന്തവിലക്ക്: ശ്രീശാന്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

By Web DeskFirst Published Feb 5, 2018, 7:56 AM IST
Highlights

തിരുവനന്തപുരം: ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശരിവെച്ച കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ  വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ അപ്പീല്‍ ഇന്ന്  സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

വാതുവയ്പ്പ് കേസില്‍ പട്യാല കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയെങ്കിലും ആജീവനാന്ത വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഹൈക്കോടതിയില്‍ എത്തിയതോടെ വിലക്ക് റദ്ദാക്കി. 

എന്നാല്‍ ബിസിസിഐയുടെ അപ്പീല്‍ അനുവദിച്ച് കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസാധുവാക്കുകയായിരുന്നു. ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു നടപടി.
 

click me!