
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരിക്കല്‍ തന്റെ രക്ഷകനായ കാര്യം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ് ശ്രീശാന്ത്. 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പിനുശേഷം സച്ചിനുമായി നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അഭിമുഖം നടത്തുന്ന ആള്‍ ലോകകപ്പ് നേടിയ ടീമിലെ മുഴുവന്‍ പേരെ പറ്റിയും വിശദമായി ചോദിക്കുകയും പറയുകയും ചെയ്തു.
എന്റെ പേര് മാത്രം പറഞ്ഞില്ല. അഭിമുഖം അവസാനിക്കാറായിട്ടും എന്റെ പേര് അഭിമുഖം നടത്തുന്ന ആള്‍ ഒരുതവണ പോലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാല്‍ ആ സമയം സച്ചിന്‍ എന്റെ രക്ഷകനായി. ശ്രീശാന്തും ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സച്ചിന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആ സമയത്തൊക്കെ താന്‍ ഒരുപാട് കരയുമായിരുന്നുവെന്നും ശ്രീശാന്ത് ബിഗ് ബോസിലെ സഹതാരങ്ങളോട് വെളിപ്പെടുത്തി.
ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയെങ്കിലും ബിസിസിഐയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിലക്ക് പുനസ്ഥാപിച്ചു. ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരെ ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല കോടതി ഉത്തരവിട്ടുവെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. തുടര്‍ന്ന് സിനിമയില്‍ അഭിനയിച്ച ശ്രീശാന്ത് റിയാലിറ്റി ഷോകളിലും ഡാന്‍സ് ഷോകളിലും സജീവ സാന്നിധ്യമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!