
ദില്ലി: ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായിട്ടും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐക്കെതിരെ എസ് ശ്രീശാന്ത് സുപ്രീം കോടതിയില്‍. മുപ്പത്തിയഞ്ച് വയസായ തനിക്കെതിരെ ബിസിസിഐ കടുത്ത നടപടി തുടരുകയാണെന്നും വിലക്ക് നീക്കി ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബിസിസിഐക്ക് സ്വീകാര്യനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി. ഇതേ ആനുകൂല്യം ശ്രീശാന്തിനും ബിസിസിഐ നല്‍കണണെന്ന് താരത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.
എന്നാല്‍ ശ്രീശാന്തിന്റെ വിലക്ക് മാറ്റില്ലെന്നും, തീരുമാനം മാറ്റിയാല്‍ മറ്റ് കളിക്കാര്‍ക്ക് തെറ്റായ സന്ദേശമാണ് കിട്ടുകയെന്നും ബിസിസിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!