
കൊളംബൊ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് മൂന്ന് റണ്‍സ് വിജയം. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു ശ്രീലങ്കയുടെ വിജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരെ ബാറ്റിങ്ങിനയച്ചു.
ദസുന്‍ ഷനക (34 പന്തില്‍ 65), തിസാര പെരേര (45 പന്തില്‍ 51), കുശാല്‍ പെരേര (32 പന്തില്‍ 51) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ശ്രീലങ്ക 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി, ജെ.പി. ഡുമിനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
വീണ്ടും മഴ പെയ്തതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 21 ഓവറില്‍ 191 റണ്‍സാക്കി ചുരുക്കി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. 23 പന്തില്‍ 40 റണ്‍സ് നേടിയ ഹാഷിം അംലയാണ് അവരുടെ ടോപ് സ്‌കോറര്‍. ഡുമിനി 38 റണ്‍സെടുത്തു. ലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!