സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും വിലക്ക്

Published : Dec 21, 2018, 04:19 PM IST
സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും വിലക്ക്

Synopsis

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. കോമില വിക്ടോറിയന്‍സ് താരത്തെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ സ്മിത്തിന് കളിക്കാന്‍ പറ്റില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.

ധാക്ക: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. കോമില വിക്ടോറിയന്‍സ് താരത്തെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ സ്മിത്തിന് കളിക്കാന്‍ പറ്റില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ബൈലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കിയത്. സ്റ്റീവ് സ്മിത്തിനു പകരം അസേല ഗുണരത്‌നേയെ ടീമിലേക്ക് പകരക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

സ്മിത്തിനെ ഡ്രാഫ്ടിന പുറത്ത് നിന്നാണെടുത്തത്. ഇങ്ങളെ എടുക്കുന്നത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനു ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം ഡേവിഡ് വാര്‍ണര്‍ സില്‍ഹെറ്റ് സിക്‌സേഴ്‌സിനു വേണ്ടി ബിപിഎലില്‍ കളിക്കുന്നുണ്ട്. ടീമിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. സ്മിത്തും ഡേവിഡ് വാര്‍ണറും കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ വിവാദം കാരണം ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ വിലക്കിയിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്