സച്ചിനോ ബ്രാഡ്മാനോ? ആരാണ് കേമന്‍? ഇതാ പുതിയ ഉത്തരം

Published : Oct 14, 2017, 12:10 PM ISTUpdated : Oct 05, 2018, 03:18 AM IST
സച്ചിനോ ബ്രാഡ്മാനോ? ആരാണ് കേമന്‍? ഇതാ പുതിയ ഉത്തരം

Synopsis

കൊല്‍ക്കത്ത: സര്‍ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍റെ ബാറ്റിംഗ് ശരാശരി 109.42 ആണെന്ന് പുതിയ പഠനം. ടെസ്റ്റില്‍ ഓസീസ് ഇതിഹാസത്തിന്‍റെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റാണ് മികച്ച താരത്തെ കണ്ടെത്താന്‍ പഠനം നടത്തിയത്. സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും പഠനത്തില്‍ ഉത്തരമായി. 

ബാറ്റിംഗ് ശരാശരി മാനദണ്ഡമാക്കി മികച്ച താരത്തെ കണ്ടെത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പഠനം. ബാറ്റിംഗ് ശരാശരി, സ്ഥിരത, വ്യത്യസ്ത എതിര്‍ ടീമുകളുമായുള്ള പ്രകടനം,  ഇന്നിംഗ്സ് ദൈര്‍ഘ്യം‍, എന്നിവ പരിഗണിച്ചാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 50 മത്സരങ്ങളിലധികം കളിച്ച താരങ്ങളെയാണ് പഠനവിധേയമാക്കിയത്. സച്ചിനെക്കാള്‍ മികച്ച താരം ബ്രാഡ്മാന്‍ ആണെന്നാണ് പഠന നിഗമനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടം
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി