സച്ചിന്‍റെ കടുത്ത ആരാധകന് ഉച്ചഭക്ഷണമൊരുക്കി ധോണി

Web desk |  
Published : Jun 02, 2018, 01:24 PM ISTUpdated : Jun 29, 2018, 04:04 PM IST
സച്ചിന്‍റെ കടുത്ത ആരാധകന് ഉച്ചഭക്ഷണമൊരുക്കി ധോണി

Synopsis

ധോണിക്ക് ഒപ്പമുള്ള സമയത്തെ നിര്‍വചിക്കാനാവില്ലെന്ന് സുധീര്‍

മുംബെെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒരു പേരാണ് സുധീര്‍ ഗൗതം. ഇന്ത്യന്‍ ടീമിന്‍റെ കളികള്‍ ടിവിയില്‍ കാണുമ്പോള്‍ ഒരിക്കല്ലെങ്കിലും ക്യാമറകള്‍ സുധീറനെ തേടി വരും. ത്രിവര്‍ണ പതാക ദേഹത്ത് വരച്ച് സച്ചിന്‍റെ ജഴ്സി നമ്പറായ 10 എന്ന് എഴുതി ത്രിവര്‍ണ പതാക വീശി, ശംഖുനാദം മുഴക്കുന്ന സുധീര്‍  ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു ഫാന്‍ ഐക്കണ്‍ തന്നെയാണ്.

എന്നാല്‍, സച്ചിന്‍റെ ആരാധകനെ വീട്ടിലേക്കു വിളിച്ച് സത്കരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ധോണിക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ സുധീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ക്യാപ്റ്റന്‍ കൂളുമൊത്ത് വളരെ സവിശേഷമായ ദിവസം. വാക്കുകള്‍ കൊണ്ട് ഈ നിമിഷത്തെ നിര്‍വചിക്കാനാവില്ല എന്നൊക്കൊണ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്‍ കിരീടം നേടിയ ശേഷം ക്യാപ്റ്റന്‍ വിശ്രമിക്കുകയാണെന്നും ധോണിക്കും സാക്ഷിക്കും നന്ദിയെന്നും സുധീര്‍ കുറിച്ചു. രണ്ടു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവില്‍ ചെന്നെെ സൂപ്പര്‍ കിംഗ്സിനൊപ്പം കിരീടം നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ധോണി ഇനി അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്‍റി 20 മത്സരത്തിലാണ് ഇന്ത്യക്കുവേണ്ടി കളിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി