സൂപ്പര്‍ കപ്പ് 'സൂപ്പറാവില്ല ബ്ലാസ്റ്റേഴ്‌സിന്'; ഹ്യൂമേട്ടന് പരിക്ക്

By Web DeskFirst Published Mar 15, 2018, 5:43 PM IST
Highlights
  • ഹ്യൂമിന്‍റെ പരിക്കാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിനെ ആശങ്കയിലാക്കുന്നത്

കൊച്ചി: ഐഎസ്എല്‍ തോല്‍വിക്ക് സൂപ്പര്‍ കപ്പില്‍ മറുപടി നല്‍കാമെന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് 31ന് നെരോക്ക എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാനാകില്ല എന്നാണ് സൂചന. ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ടൂര്‍ണമെന്‍റാണ് സൂപ്പര്‍ കപ്പ്.

പരിക്കിന്‍റെ വിശദാംശങ്ങള്‍ പങ്കുവെച്ച് ഹ്യൂമേട്ടന്‍ തന്നെയാണ് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്ന വാര്‍ത്ത പുറത്തുവിട്ടത്. 'ഐഎസ്എല്ലിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായി വരികയാണ്. എന്നാല്‍ വരുന്ന കുറച്ച് മാസങ്ങള്‍ തനിക്ക് അതിനിര്‍ണായകമാണ്' - ഹ്യൂം തന്നെ ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് കളിക്കാനാകില്ലെന്ന ആശങ്ക സജീവമായത്. അതേസമയം തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഹ്യൂം പറയുന്നു.

ഇതോടെ നിലവില്‍ അഞ്ച് വിദേശികള്‍ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ താരങ്ങളെ സൂപ്പര്‍ കപ്പിന് മുമ്പ് ടീമിലെത്തിക്കേണ്ട അവസ്ഥയിലാണ്. പോള്‍ റെബൂക്ക, വെസ് ബ്രൗണ്‍, ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ എന്നിവരാണ് നിലവില്‍ ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍. ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ്‌വില്‍സണ്‍ ലോണ്‍ കാലാവധി തീര്‍ന്ന് ടീം വിട്ടുക കൂടി ചെയ്താല്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് കൂടുതല്‍ പ്രതിരോധത്തിലാവും.

click me!