
ബ്രിസ്‌ബേന്‍: ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് മുന്‍ എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ ടിം കാഹില്‍. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറും ഗോള്‍വേട്ടക്കാരനുമാണ് കാഹില്‍. ഓസീസ് പര്യടനത്തിനെത്തിയ കോലിയെ ബ്രിസ്‌ബേനില്‍ വെച്ച് കാഹില്‍ കണ്ടുമുട്ടി. കോലിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ കാഹില്‍ പങ്കുവെച്ചിട്ടുണ്ട്‍.
ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കാനുള്ള തീരുമാനത്തില്‍ തന്നെ പിന്തുണച്ച കോലിക്ക് നന്ദി പറയുന്നതായി കാഹില്‍ ചിത്രത്തിനൊപ്പം കുറിച്ചു. കോലിയെയും ഇന്ത്യക്കായി ക്രിക്കറ്റിലും പുറത്തും അദേഹം നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്നതായും മുന്‍ എവര്‍ട്ടന്‍ താരം കുറിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിയുടെ താരമാണ് കാഹില്‍. ഇതുവരെ ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!