
മോസ്കോ: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സോവിയറ്റ് യൂണിയൻ ഒളിന്പിക്സ് ജേതാവ് മെഡലുകൾ വിൽക്കുന്നു. ജിംനാസ്റ്റിക്സ് താരം ഒൾഗ കോർബട്ടാണ് മൂന്നു ഒളിന്പിക്സ് സ്വർണ മെഡലുകൾ അടക്കം ഏഴു മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നത്. ബെലാറസിൽ ജനിച്ച മുൻ താരം ഇപ്പോൾ യുഎസിലെ അരിസോണയിലാണ് താമസിക്കുന്നത്.
1972 മ്യൂണിക് ഒളിന്പിക്സിൽ നേടിയ മൂന്നു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും 1976ലെ മോണ്‍ട്രിയൽ ഗെയിംസിൽ നേടിയ മെഡലുകളുമാണ് വിൽക്കുന്നത്. 17-ാം വയസിൽ ജിംനാസ്റ്റിക് മത്സരത്തിൽ റിക്കാർഡ് പ്രകടനം നടത്തി കെർബട്ട് നേടിയ ഒളിന്പിക്സ് മെഡലുകളാണ് ഇവ.
ഇതിൽ ടീം ഇനത്തിൽ നേടിയ സ്വർണ മെഡലിന് 66,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. 1972ൽ ലഭിച്ച മികച്ച കായിക താരത്തിനുള്ള ബിബിസി അവർഡും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1978ൽ വിവാഹിതയായ കെർബട്ട് യുഎസിലേക്ക് താമസം മാറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!