അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; കൊച്ചിയുടെ ലോഗോ പ്രകാശനം ചെയ്തു

By Gopala krishnanFirst Published Aug 28, 2017, 6:28 PM IST
Highlights

കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുന്ന കൊച്ചിയുടെ ലോഗോ പുറത്തിറക്കി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് ലോഗോ പ്രകാശിപ്പിച്ചത്. ചീനവലയുടെ പശ്ചാത്തലത്തിലുള്ള ഫുട്ബോളാണ് കൊച്ചിയുടെ ലോഗോ. മത്സരാടിസ്ഥാനത്തില്‍ നൂറിലേറെ എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ഫിഫ ലോകകപ്പിന് വേദിയാകുന്ന ആറ് നഗരങ്ങള്‍ക്കും പ്ര്യത്യേക ലോഗോയുണ്ട്.

ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ നടത്താനും കൊച്ചിയ്‌ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ലോഗോ പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. ലോകകപ്പിന്റെ ഭാഗ്യമുദ്രയായ കേലിയോയും യോഗത്തിനെത്തിയിരുന്നു.

ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ കലൂര്‍ സ്റ്റേഡിയം സൗന്ദര്യവത്കരണവും സ്റ്റേഡിയം റോഡുകളുടെ അറ്റകുറ്റപണിയും ഇനിയും പൂര്‍ത്തിയായിട്ടില്ല.

click me!