പ്രണയദിനം തകര്‍ക്കും; റയല്‍-പിഎസ്ജി പോരാട്ടം ഇന്ന്

Published : Feb 14, 2018, 05:07 PM ISTUpdated : Oct 05, 2018, 03:24 AM IST
പ്രണയദിനം തകര്‍ക്കും; റയല്‍-പിഎസ്ജി പോരാട്ടം ഇന്ന്

Synopsis

സാന്‍റിയാഗോ ബെര്‍ണാബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടും. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും നേര്‍ക്കുനേര്‍ വരുന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത. റയലിന്‍റെ തട്ടകത്തില്‍ ഇന്ത്യൻ സമയം പുലർച്ചെ ഒന്നേകാലിനാണ് കളി തുടങ്ങുക.

ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോമിലുള്ള റൊണാള്‍ഡോ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ ഇതിനകം നേടിയിട്ടുണ്ട്. അതേസമയം പിഎസ്ജിയിലെത്തിയ ശേഷം ആകെ 27 മത്സരങ്ങളില്‍ 26 ഗോളും 16 അസിസ്റ്റും നെയ്മറുടെ പേരിലുണ്ട്. മുമ്പ് അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് വിജയം റയലും ഒരു വിജയം പിഎസ്ജിയും നേടി. 

എന്നാല്‍ അവസാനം ഇരുവരും ഏറ്റുമുട്ടിയ 2016 ചാമ്പ്യന്‍സ് കപ്പില്‍ വിജയം പിഎസ്ജിക്കൊപ്പമായിരുന്നു(3-1). നെയ്മര്‍ ടീമിലെത്തിയ ശേഷം പിഎസ്ജി ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരെ കളിക്കാനിറങ്ങുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാകിസ്ഥാന്‍ താരം ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറി, നിലവിളിച്ച് യുവതി; ഒടുവില്‍ മാപ്പ്, വിവാദം
'ഇംഗ്ലണ്ടിനെതിരെ ജയിക്കണമെങ്കില്‍ അവനെ ടീമില്‍ ഉള്‍പ്പെടുത്തൂ'; ഇന്ത്യന്‍ സ്പിന്നര്‍ക്ക് വേണ്ടി വാദിച്ച് മൈക്കല്‍ വോണ്‍