ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് ലോകോത്തര ഓള്‍റൗണ്ടര്‍

Published : Nov 18, 2017, 11:36 PM ISTUpdated : Oct 05, 2018, 02:13 AM IST
ഇന്ത്യന്‍ പേസര്‍മാരെ പ്രശംസിച്ച് ലോകോത്തര ഓള്‍റൗണ്ടര്‍

Synopsis

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ത്രിമൂര്‍ത്തികള്‍ക്ക് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ പ്രശംസ. മുഹമ്മദ് ഷമിയും, ഉമേഷ് യാദവും, ഭുവനേശ്വര്‍ കുമാറും ലോകോത്തര ബൗളര്‍മാരാണെന്ന് മാത്യൂസ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. കുറച്ച് വര്‍ഷങ്ങളായി മികച്ച പേസ് ബൗളര്‍മാരെ ഇന്ത്യ വളര്‍ത്തിയെടുത്തിട്ടുണ്ട്.

മികച്ച തന്ത്രങ്ങളിലൂടെ മാത്രമേ മൂവരെയും പിടിച്ചുകെട്ടാന്‍ കഴിയുള്ളൂ. എന്നാല്‍ മികച്ച ബാറ്റ്സ്മാന്‍മാരുള്ള തങ്ങള്‍ക്ക് അതിന് കഴിയുമെന്നും മുന്‍ ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു. സമ്മര്‍ദഘട്ടങ്ങളെ അതിജീവിക്കാനുള്ള മത്സരപരിചയം കൊണ്ടാണ് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മാത്യൂസ് പറഞ്ഞു. കൊല്‍ക്കത്ത ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 52 റണ്‍സെടുത്താണ് എയ്ഞ്ചലോ മാത്യൂസ് പുറത്തായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കഴിവുള്ള താരങ്ങള്‍ പുറത്തുണ്ടെന്ന് സഞ്ജു ഓര്‍ക്കുന്നത് നല്ലതാണ്'; കടുത്ത വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര
സഞ്ജു തെറിക്കും, പാകിസ്ഥാനെതിരെ അഭിഷേക് ശര്‍മ ഓപ്പണ്‍ ചെയ്‌തേക്കും; ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു