ക്രിസ് ഗെയ്ല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി; പേരിന്റെ പേരിലും വിവാദം

Published : Apr 20, 2016, 03:08 PM ISTUpdated : Oct 05, 2018, 02:23 AM IST
ക്രിസ് ഗെയ്ല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി; പേരിന്റെ പേരിലും വിവാദം

Synopsis

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയ ഗെയ്ല്‍ പേരിനെച്ചൊല്ലിയും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബ്ലഷ് എന്നാണ് ഗെയ്ല്‍ കുഞ്ഞിന് പേരിട്ടത്. ജനുവരിയില്‍ ബിഗ് ബാഷ് ലീഗിനിടെ വനിതാ ടിവി കമന്റേറ്ററോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഗെയ്ല്‍ പറഞ്ഞ വാചകമായിരുന്നു  'don't blush baby' എന്ന്. ആ വിവാദത്തെ ഓര്‍മപ്പെടുത്തുന്ന പേരാണ് കുഞ്ഞിന് ഇട്ടിരിക്കുന്നത് എന്നത് പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കാളിയായ നടാഷ ബെറിഡ്ജിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഗെയ്ല്‍ കുഞ്ഞ് പിറന്ന കാര്യവും പങ്കുവെച്ചത്.  ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് താരമായ ഗെയ്ല്‍ കഴിഞ്ഞ ദിവസാണ് നാട്ടിലേക്ക് മടങ്ങിയത്. ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ നെറ്റ്‌വര്‍ക്ക് 10 ടിവി കമന്റേറ്ററായിരുന്ന മെല്‍ മക്‌ലോഗ്‌ലിനോടാണ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്.

മെല്‍ബണ്‍ റെനഗെഡ്സ് താരമായ ഗെല്‍ ഔട്ടായശേഷം അഭിമുഖത്തിനെത്തിയ മെല്‍ മക്‌ലോഗ്‌ലിനോട് മത്സരശേഷം ഒരുമിച്ച് മദ്യപിക്കാന്‍ പോരുന്നോ എന്ന് പരസ്യമായി ചോദിച്ചു. ഇത് നിരസിച്ച മെല്‍ മക്‌ലോഗ്‌ലിനോട് ഗെയ്ല്‍ പറഞ്ഞ വാചകം 'don't blush baby' എന്നായിരുന്നു. സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം ഗെയ്ല്‍ മാപ്പു പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഗെയ്‌ലിന് 10000 ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സച്ചിന്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇനി വിരാട് കോലിയും! ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ എട്ടാമത്
ഇഷാന്‍ കിഷന്, ദേവ്ദത്തിന്റെ മറുപടി; ജാര്‍ഖണ്ഡിനെതിരെ 413 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് കര്‍ണാടക