
ആഴ്‌സണല്‍: മുന്‍ പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ മാനേജര്‍ ഉനായ് എമിറി ആഴ്‌സണലിന്‍റെ പുതിയ പരിശീലകന്‍. സ്ഥാനമൊഴിഞ്ഞ ഇതിഹാസ പരിശീലകന്‍ ആഴ്‌സിന്‍ വെംഗറിന് പകരക്കാരനായാണ് 47കാരനായ എമിറിയെ പരിശീലകനാക്കിയത്. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വെംഗര്‍ ആഴ്‌സണല്‍ വിട്ടത്. ലോകത്തെ മികച്ച ക്ലബുകളില്‍ ഒന്നായ ആഴ്‌സണലിനൊപ്പം ചേരുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് ആഴ്‌സണല്‍ വെബ്സൈറ്റിലൂടെ എമിറി പ്രതികരിച്ചു.
പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള എമിറി തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ സെവിയ്യയെ യൂറോപ്പ ചാമ്പ്യന്‍മാരാക്കിയാണ് ഫുട്ബോള്‍ ലോകത്ത് ശ്രദ്ധയറിയിച്ചത്. 2016-ല്‍ പാരിസ് സെയ്ന്‍റ് ജര്‍മ്മനിലെത്തിയ എമിറി ക്ലബിന് പ്രധാന ഫ്രഞ്ച് കിരീടങ്ങളെല്ലാം നേടിക്കെടുത്തു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ പിഎസ്ജിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയതിന് പിന്നാലെ എമിറിയുടെ കസേര തെറിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!