ഓട്ടം നിര്‍ത്തി, ഗോളടി തുടങ്ങി ബോള്‍ട്ട്

By Web DeskFirst Published Mar 24, 2018, 9:14 AM IST
Highlights
  • ബൊറൂസിയ ഡോര്‍ഡ്മുണ്ടിലെ ആദ്യ പരിശീലന സെഷനില്‍ ബോള്‍ട്ടിന് രണ്ട് ഗോള്‍

ഡോര്‍ഡ്മുണ്ട്: ബൊറൂസിയ ഡോര്‍ഡ്മുണ്ടിലെ ആദ്യ പരിശീലന സെഷനില്‍ തന്നെ രണ്ട് ഗോളുമായി സ്‌പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഹെ‍ഡറിലൂടെയും പെനാല്‍റ്റിയിലൂടെയുമാണ് ബോള്‍ട്ട് ഗോളുകള്‍ നേടിയത്. ജര്‍മ്മന്‍ താരം മരിയോ ഗോട്സെയില്‍ നിന്ന് പന്ത് സ്വീകരിച്ച ബോള്‍ട്ട് ഹെഡറിലൂടെ ആദ്യ ഗോള്‍  നേടി.

മഞ്ഞയും കറുപ്പും നിറത്തിലുള്ള ബൊറൂസിയയുടെ പ്രശസ്തമായ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയ ഓട്ടരാജാവിന് മാര്‍ക്കോ റൂയിസും മരിയോ ഗോട്സെയും പരിശീലന രീതികള്‍ വിശദീകരിച്ചുകൊടുത്തു. രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ ഉള്ളതിനാല്‍ ബൊറൂസിയയുടെ പല പ്രമുഖ താരങ്ങളും പരിശീലനത്തിന് എത്തിയിരുന്നില്ല.  

ക്ലബ്ബിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പരിശീലന സെഷന്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ക്ലബിന്‍റെയും ബോള്‍ട്ടിന്‍റെയും സ്പോണ്‍സറായ പ്യൂമയാണ് രണ്ട് ദിവസത്തെ പരീശീലന സൗകര്യമൊരുക്കുന്നത്. തന്‍റെ പ്രകടനത്തിന് പത്തില്‍ ഏഴ് മാര്‍ക്ക് നല്‍കുന്നതായി ബോള്‍ട്ട് പ്രതികരിച്ചു.

click me!