കോലിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കൗണ്ടി കളിക്കാം: വിനോദ് റായ്

web desk |  
Published : May 02, 2018, 06:20 PM ISTUpdated : Jun 08, 2018, 05:44 PM IST
കോലിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കൗണ്ടി കളിക്കാം:  വിനോദ് റായ്

Synopsis

അഫ്ഗാനെതിരായ പരമ്പരയില്‍ നിന്ന് കോലിക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേതൃത്വം  അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് വിനോദ്  റായ്  നിലപാട് വ്യക്തമാക്കിയത്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് താത്പര്യം ഉണ്ടെങ്കില്‍ ഇംഗ്ലീഷ് കൗണ്ടി കളിക്കാമെന്ന് വിനോദ് റായി. കൗണ്ടിയില്‍ കളിക്കാന്‍ പോയാലും, അഫ്ഗാനെതിരായ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ട കാര്യമില്ലെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വ്യക്തമാക്കി. 

അഫ്ഗാന്‍ കളിക്കുന്നത് കോലിക്കെതിരെയല്ല,  ഇന്ത്യക്കതെതിരെ ആണന്നും വിനോദ് റായി  പറഞ്ഞു. അഫ്ഗാനെതിരായ പരമ്പരയില്‍ നിന്ന് കോലിക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ നേതൃത്വം  അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് വിനോദ്  റായ്  നിലപാട് വ്യക്തമാക്കിയത്. 

ദക്ഷിണാഫ്രിക്കയിലെ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കാണ് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വിനോദ്  റായി പറഞ്ഞു. ജൂണ്‍ 14നാണ്  അഫ്ഗാനിതെതിരായ ഏക ടെസ്റ്റ് ബംഗളുരുവില്‍ തുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ആദ്യ മത്സരവും ഇതേ മാസത്തിലാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!
ഐപിഎല്‍ 2026: ദയനീയ പ്രകടനങ്ങള്‍, ടെസ്റ്റ് കളിക്കാനിറങ്ങിയ നായകന്മാര്‍