
അഡ്‌ലെയ്ഡ്: ഇന്ത്യ ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 20 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. മത്സരശേഷം സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിരാട് കോലി.
കോലി തുടര്‍ന്നു... നാല് ബൗളര്‍മാരുടേയും പ്രകടനത്തിലും ഏറെ സന്തോഷുണ്ട്. പൂജാരയും രഹാനെയും മികച്ച പ്രകടനം പുറത്തെടുത്തു. വരും മത്സരങ്ങളില്‍ മറ്റുള്ള ബാറ്റ്‌സ്മാന്മാരും കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഞങ്ങള്‍ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വിജയം അര്‍ഹിച്ചതും ഞങ്ങള്‍ തന്നെയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
കോലിയും രഹാനെയും രോഹിത്തും പന്തും അടങ്ങിയ മധ്യനിരയെ കുറിച്ചും കോലി പറഞ്ഞു. മധ്യനിരയ്ക്ക് കുറിച്ച് കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. പെര്‍ത്തില്‍ ഇത്തരം കാര്യങ്ങള്‍ മനസിലുറപ്പിച്ചാണ് ഇറങ്ങുന്നതെന്നും കോലി.
മുന്‍പ് ഓസ്‌ട്രേലിയയില്‍ കളിച്ചുള്ള പരിചയമാണ് മികച്ച പ്രകടനം സഹായിച്ചതെന്ന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ചേതേശ്വര്‍ പൂജാര പറഞ്ഞു. എന്നാല്‍ മുഴുവന്‍ ക്രഡിറ്റും ബൗളര്‍മാര്‍ക്കുള്ളതാണ്. ഞാനെപ്പോഴും എന്റെ കഴിവില്‍ വിശ്വസിക്കുന്നുവെന്നും പൂജാര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!