
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 900 പോയിന്റ് എന്ന കടമ്പ പിന്നിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം പിന്നിടുന്ന രണ്ടാമത് ഇന്ത്യൻ കളിക്കാരനും 31മത് അന്താരാഷ്ട്ര താരവുമാണു കോലി.
തന്റെ 50-ാം ടെസ്റ്റിലാണ് ഗാവസ്കർ 900 പോയിന്റ് എന്ന കടമ്പ പിന്നിട്ടത്. 1979ൽ ഓവലിൽ നടന്ന ആ ടെസ്റ്റിൽ ഗവാസ്കർ ഇരട്ടസെഞ്ചുറി നേടിയിരുന്നു. സെഞ്ചൂറിയൻ ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെയാണ് കോലിയും 900 പോയിന്റ് പിന്നിട്ടത്. കോലിയുടെ 65മത് ടെസ്റ്റായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ഇന്നിംഗ്സിൽ കോഹ്ലി 153 റണ്‍സ് നേടി പുറത്തായി.
സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡുമാണ് ഇതിനുമുന്‍പ് 900 പോയിന്റ് എന്ന നേട്ടത്തിന് അടുത്തെത്തിയ മറ്റ് ഇന്ത്യൻ താരങ്ങൾ. സച്ചിൻ 2002ൽ 898 പോയിന്റും ദ്രാവിഡ് 2005ൽ 892 പോയിന്റും നേടിയിരുന്നു. 961 പോയിന്റുമായി ഡോണ്‍ ബ്രാഡ്മാനാണ് പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്നത്. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് 947 പോയിന്റുമായി രണ്ടാമതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!