
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്‍റെ ബാറ്റിംഗ് റെക്കോഡുകള്‍ തകർക്കാൻ ഇന്ത്യൻ നായകന്‍ വിരാട് കോലിക്കാകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കോഹ‌്‌ലിക്ക് ഏറ്റവും കുറഞ്ഞത് 10 വർഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനാകും. ഇക്കാലയളവിനുള്ളിൽ സച്ചിന്‍റെ റിക്കാർഡുകൾ തകർക്കാൻ അദ്ദേഹത്തിനാകുമെന്നും സെവാഗ് പറഞ്ഞു.
മറ്റൊരു സച്ചിൻ ക്രിക്കറ്റ് ലോകത്ത് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ ആ തോന്നലിന് മാറ്റമുണ്ടാക്കാൻ കോലിക്കു സാധിച്ചു. സ്ഥിരതയാർന്ന പ്രകടനം തുടർന്നാൽ തന്‍റെ വാക്കുകൾ യാഥാർഥ്യമാകുമെന്നും സെവാഗ് പറഞ്ഞു.
ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ മുപ്പതാം സെഞ്ചുറി തികച്ചത്. ഇതോടെ മുൻ ഓസീസ് നായകൻ റിക്കി പൊണ്ടിംഗിന്‍റെ റെക്കോഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. 49 ഏകദിന സെഞ്ചുറികൾ നേടിയ മാസ്റ്റർ ബ്ലാസ്റ്റർ മാത്രമാണ് ഇനി കോഹ്‌ലിക്കു മുന്നിലുള്ളത്.
അതേസമയം സച്ചിനെ വെച്ച് തന്നെ താരതമ്യം ചെയ്യരുതെന്നാണ് കോലിയുടെ പ്രതികരണം. പേര് മാറ്റിയിരുന്നെങ്കില്‍ സച്ചിന്‍ എന്നാക്കി മാറ്റിയേനെ എന്നാണ് വീരേന്ദര്‍ സെവാഗ് മുമ്പ് സച്ചിനെ കുറിഞ്ഞ് പറഞ്ഞത്. ദൈവം എന്നു വിളിക്കപ്പെടാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് എന്നും വീരു ചോദിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!