ഗവാസ്കറിന്‍റെ റെക്കോഡ് മറികടന്ന് കോഹ്ലി

Published : Feb 14, 2017, 07:12 AM ISTUpdated : Oct 04, 2018, 07:54 PM IST
ഗവാസ്കറിന്‍റെ റെക്കോഡ് മറികടന്ന് കോഹ്ലി

Synopsis

ഹൈദരാബാദ്‌:  ബംഗ്ലാദേശിനെ തോല്‍പിച്ച്‌ ഇന്ത്യ തോല്‍വിയറിയാതെ 19 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ്  നായകന്‍ വിരാട്‌ കോഹ്ലി മറികടന്നത്‌ സുനില്‍ ഗാവസ്‌കറിന്‍റെ റെക്കോഡ്. ഇതുവരെ അപരാജിത കുതിപ്പിനുള്ള ഇന്ത്യന്‍ റെക്കോഡ്‌ 1976-80 കാലഘട്ടത്തില്‍ ഗാവസ്‌കര്‍ നയിച്ച ഇന്ത്യന്‍ ടീമിന്റെ പേരിലായിരുന്നു. 18 ജയങ്ങളായിരുന്നു ഗാവസ്‌കറും സംഘവും അന്ന്‌ അപരാജിതരായി പൂര്‍ത്തിയാക്കിയത്‌.

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്‌റ്റില്‍ 18-മത്തെ ജയം നേടി ഈ റെക്കോഡിനൊപ്പമെത്തിയ കോഹ്ലിപ്പട ഇന്നലെ അത്‌ സ്വന്തം പേരിലാക്കുകയും ചെയ്‌തു. മഹേന്ദ്ര സിങ്‌ ധോണിയില്‍ നിന്നു നായകസ്‌ഥാനം ഏറ്റെടുത്ത ശേഷം 2015-ല്‍ ശ്രീലങ്കന്‍ പര്യടനത്തോടെയാണ്‌ കോഹ്ലിയുടെ ടീം കുതിപ്പ്‌ ആരംഭിച്ചത്‌. 

ഗാലെയില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍വി നേരിട്ട ശേഷം തുടരെ രണ്ടു ടെസ്‌റ്റ് ജയിച്ച്‌ പരമ്പര നേടിയ ഇന്ത്യ പിന്നീട്‌ തോല്‍വി രുചിച്ചിട്ടേയില്ല. ദക്ഷിണാഫ്രിക്ക, വെസ്‌റ്റിന്‍ഡീസ്‌, ന്യൂസിലന്‍ഡ്‌, ഇംഗ്ലണ്ട്‌, ഏറ്റവുമൊടുവില്‍ ബംഗ്ലാദേശ്‌ എന്നീ ടീമുകളാണ്‌ ടീം ഇന്ത്യയുടെ ഈ കുതിപ്പില്‍ തലകുനിച്ചത്‌.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം
10000 റൺസിൽ ചരിത്രമെഴുതി സ്മൃതി മന്ദാന! തിരുവനന്തപുരത്ത് സ്മൃതി-ഷെഫാലി വെടിക്കെട്ട്, ശ്രീലങ്കക്കെതിരെ റൺമല തീർത്ത് ഇന്ത്യ