
മുംബൈ: മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. 2016-17, 2017-18 സീസണുകളിലെ മികച്ച പ്രകടനത്തിനാണ് കോലിക്ക് പുരസ്‌കാരം. വനിതകളില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ദാന(2017-18) എന്നിവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുരസ്കാരം ലഭിച്ചു.
ബെംഗളൂരുവില്‍ ജൂണ്‍ 12ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ കൈമാറും. മികച്ച സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്കാരം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും(2016-17, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും(2017-18) കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പുരുഷ- വനിത ടീമുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതില്‍ അഭിമാനമുണ്ട്. ടീമുകളുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരങ്ങളെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!