പൂജ്യത്തിന് പുറത്തായിട്ടും കോലിക്ക് ഒരു ലോക റെക്കോര്‍ഡ്

By Web DeskFirst Published Oct 11, 2017, 3:26 PM IST
Highlights

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിട്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ലോക റെക്കോര്‍ഡ്. ട്വന്റി-20 ക്രിക്കറ്റില്‍ കോലിയുടെ ആദ്യ ഡക്കായിരുന്നു ഇത്. പൂജ്യനാവാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരില്‍ ഇപ്പോഴുള്ളത്. തുടര്‍ച്ചയായ 47 മത്സരങ്ങള്‍ക്കുശേഷമാണ് കോലി പൂജ്യനാവുന്നത്.

40 മത്സരങ്ങളില്‍ പൂജ്യനാവാതെ കളിച്ച പാക്കിസ്ഥാന്റെ ഷൊയൈബ് മാലിക്കാണ് റെക്കോര്‍ഡ് ബുക്കില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 39 മത്സരങ്ങളില്‍ പൂജ്യനാവാതിരുന്ന ഇന്ത്യയുടെ യുവരാജ് സിംഗ് മൂന്നാമതുണ്ട്. കോലിയുടെ ഡക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യ ഇതുവരെ കളിച്ച 85 ട്വന്റി-20 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ പൂജ്യനാവുന്നതും ഇതാദ്യമായാണ്.

Most innings before first DUCK in T20I cricket:

47 - VIRAT KOHLI
40 - Shoaib Malik
39 - Yuvraj Singh
38 - Samiullah Shenwari

— Sampath Bandarupalli (@SampathStats)

മത്സരത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണി സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ഇതാദ്യമാാണ് ട്വന്റി-20 മത്സരത്തില്‍ സ്റ്റംപിംഗിലൂടെ പുറത്താവുന്ന

click me!