ധോണി പഴയ ധോണിയല്ല; വിമര്‍ശനവുമായി സെവാഗ്

Web Desk |  
Published : Jul 18, 2018, 02:21 PM ISTUpdated : Oct 02, 2018, 04:23 AM IST
ധോണി പഴയ ധോണിയല്ല; വിമര്‍ശനവുമായി സെവാഗ്

Synopsis

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 30-40 റണ്‍സെങ്കിലും കൂടി നേടിയിരുന്നെങ്കില്‍ പൊരുതാവുന്ന സ്കോറാകുമായിരുന്നുവെന്നും സെവാഗ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ബാറ്റ്സ്മാന്‍മാര്‍ ഉത്തരവാദിത്തം മറന്നതാണ് പരമ്പര നഷ്ടത്തിന് കാരണമായതെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 30-40 റണ്‍സെങ്കിലും കൂടി നേടിയിരുന്നെങ്കില്‍ പൊരുതാവുന്ന സ്കോറാകുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

സെറ്റായി നിന്നവരാരും ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തില്ല. ധോണിയോ കാര്‍ത്തിക്കോ അവസാനംവരെ ക്രീസിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

ധോണി പഴയ ധോണിയല്ല. പ്രായം അദ്ദേഹത്തെ തളര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ധോണി അവസാനംവരെ ക്രീസിലുണ്ടാവണമായിരുന്നു. അദ്ദേഹം സ്കോര്‍ ചെയ്യാവുന്ന ഒരുപാട് പന്തുകള്‍ നഷ്ടമാക്കുകയും ചെയ്തു.

ടീമില്‍ അഴിച്ചുപണി നടത്തിയതിന്റെ പേരില്‍ കോലിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നും സെവാഗ് പറഞ്ഞു. രാഹുലിനെയും ഉമേഷിനെയും ഒഴിവാക്കിയത് ശരിയായില്ലെന്ന് തോന്നാം. ഒരുപക്ഷെ അവര്‍ക്ക് പകരമെത്തിയവര്‍ ക്ലിക്കായിരുന്നെങ്കില്‍ അഭിനന്ദിക്കപ്പെട്ടേനെ. എന്നാല്‍ തോറ്റ സ്ഥിതിക്ക് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്ന് ഉറപ്പാണെന്നും സെവാഗ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇത് ബുംറയല്ല, നമ്മുടെ ബുംറ ഇങ്ങനെയല്ല; ഇതുവരെ വിക്കറ്റെടുക്കാനാവാതെ താരം, ഉപദേശവുമായി ഇര്‍ഫാന്‍ പത്താന്‍
ധോണിയും സഞ്ജുവും ഒരുമിച്ച്; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ