മെസി ഗ്യാലറിയിലുണ്ട്, ഓരോ നിമിഷവും ആസ്വദിക്കുന്നു; ഹാപ്പിയാണ്- വീഡിയോ

Published : Oct 25, 2018, 03:45 PM IST
മെസി ഗ്യാലറിയിലുണ്ട്, ഓരോ നിമിഷവും ആസ്വദിക്കുന്നു; ഹാപ്പിയാണ്- വീഡിയോ

Synopsis

ലാ ലിഗയില്‍ സെവിയയുമായുള്ള മത്സരത്തിനിടെ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി പരിക്കേറ്റ് പോയത് ആരാധകരെ നിരാശരാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനുമായുളള മത്സരം താരത്തിന് നഷ്ടമായി. അടുത്ത ആഴ്ച നടക്കുന്ന എല്‍- ക്ലാസിക്കോയും മെസിക്ക് നഷ്ടമാവും.

ബാഴ്‌സലോണ: ലാ ലിഗയില്‍ സെവിയയുമായുള്ള മത്സരത്തിനിടെ ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി പരിക്കേറ്റ് പോയത് ആരാധകരെ നിരാശരാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനുമായുളള മത്സരം താരത്തിന് നഷ്ടമായി. അടുത്ത ആഴ്ച നടക്കുന്ന എല്‍- ക്ലാസിക്കോയും മെസിക്ക് നഷ്ടമാവും. മെസിയുടെ വലത് കൈയിലാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ഇന്റര്‍ മിലാനുമായുള്ള മത്സരം കാണാന്‍ താരം ഗ്യാലറിയിലുണ്ടായിരുന്നു. മകന്‍ തിയാഗോയ്‌ക്കൊപ്പം ചിരിച്ചും കളിച്ചും. ആരാധകരുടെ പ്രതീക്ഷയും ആ ചിരി തന്നെയായിരുന്നു..

റഫീഞ്ഞ ഇന്റര്‍ മിലാനെതിരേ ആദ്യ ഗോളടിച്ചപ്പോഴും ജോര്‍ഡി ആല്‍ബയുടെ രണ്ടാം ഗോള്‍ നേടിയപ്പോഴും മെസി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈ മുഷ്ടി വായുവിലുയര്‍ത്തി. ഇതിനെ സുവാരസിന്റെ ബ്രോസോവിച്ചിന്റെ ഫ്രീകിക്ക പ്രതിരോധവും മെസിയെ ഏറെ ചിരിപ്പിച്ചു. വീഡിയോ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ പത്ത്‌ പേരുമായി സിറ്റിക്ക്‌ തകര്‍പ്പന്‍ ജയം, ഹാലന്‍ഡിന്‌ ഡെര്‍ബി റെക്കോര്‍ഡ്‌
ബ്രൂണോ ചവിട്ടിയത്‌ റഫറി കണ്ടില്ല, തിരിച്ചു ചവിട്ടിയ ഫോഡന്‌ ചുവപ്പ്‌ കാര്‍ഡ്‌, മാഞ്ചസ്‌റ്റര്‍ ഡെര്‍ബിയില്‍ വിവാദം