ബുള്ളറ്റ് വേഗത്തിലൊരു ഷോട്ട്; എന്നാല്‍ രഹാനെ വിട്ടുകൊടുത്തില്ല, തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോ കാണാം

Published : Jan 05, 2019, 10:49 AM IST
ബുള്ളറ്റ് വേഗത്തിലൊരു ഷോട്ട്; എന്നാല്‍ രഹാനെ വിട്ടുകൊടുത്തില്ല, തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോ കാണാം

Synopsis

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷാഗ്നെയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്.

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷാഗ്നെയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. മിഡില്‍ സ്റ്റംപില്‍ വന്ന പന്ത് ലെഗ് സൈസിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയാണ് താരം ഔട്ടായത്. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രഹാനെ തന്റെ വലത്തോട് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കി. ബുള്ളറ്റ് വേഗത്തിലായിരുന്നു പന്ത് സഞ്ചരിച്ചിരുന്നതെന്ന് ഓര്‍ക്കണം. ക്യാച്ചിന്റെ വീഡിയോ കാണാം.

ഓസ്‌ട്രേലിന്‍ ഇന്നിങ്‌സില്‍ രഹാനെയുടെ രണ്ടാമത്തെ ക്യാച്ചായിരുന്നത്. നേരത്തെ ഷോണ്‍ മാര്‍ഷ് പുറത്താവുമ്പോഴും ക്യാച്ചെടുത്തത് രഹാനെയായിരുന്നു. ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ രഹാനെ ക്യാച്ചെടുക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി