ദക്ഷിണാഫ്രിക്കന്‍ വിചിത്ര ബൗളര്‍ക്കും അപരനെത്തി‍; കൗതുക ബൗളിംഗ് കാണാം

Published : Oct 22, 2018, 10:26 PM IST
ദക്ഷിണാഫ്രിക്കന്‍ വിചിത്ര ബൗളര്‍ക്കും അപരനെത്തി‍; കൗതുക ബൗളിംഗ് കാണാം

Synopsis

ഈ ബൗളിംഗ് ആക്ഷന്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പോള്‍ ആഡംസിന്‍റെ കുഞ്ഞ് അപരനായിരുന്നു വീഡിയോയില്‍...  

ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംറയുടെ ആക്ഷനില്‍ പന്തെറിയുന്ന പാക്കിസ്ഥാന്‍ ബാലന്‍റെ വീഡിയോ കഴിഞ്ഞ വാരം വലിയ തരംഗമായിരുന്നു. ഇപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പോള്‍ ആഡംസിന്‍റെ ആക്ഷനില്‍ പന്തെറിയുന്ന ബാലനാണ് സമൂഹമാധ്യമങ്ങളിലെ താരം. ക്രിക്കറ്റിലെ അത്യപൂര്‍വ്വ ബൗളിംഗ് ശൈലിക്കുടമയായിരുന്നു ആഡംസ്. എന്നാല്‍ ഹോങ്കോംഗില്‍ നിന്നുള്ള ഈ ബാലന്‍ ആഡംസിന്‍റെ വ്യത്യസ്‌ത ആക്ഷന്‍ നന്നായി അനുകരിക്കുന്നുണ്ട്. 

ഹോംങ്കോംഗ് ക്രിക്കറ്റാണ് ട്വിറ്ററില്‍ ആഡംസിന്‍റെ അപരന്‍റെ ദൃശ്യം പങ്കുവെച്ചത്. ഈ ആക്ഷന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്‌തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് വ്യാപക പ്രചാരം ലഭിക്കുകയും ചെയ്തു. അണ്ടര്‍ 13 ക്രിക്കറ്റ് ലീഗിലായിരുന്നു ഈ വ്യത്യസ്‌ത പന്തേറ്. ഹോംങ്കോംഗ് ക്രിക്കറ്റിന്‍റെ ട്വീറ്റിന് മറുപടിയായി പോള്‍ ആഡംസ് ബാലനെ അഭിനന്ദിക്കുകയും ചെയ്തു. കുഞ്ഞ് ആഡംസിന്‍റെ ടേണാണ് മുന്‍ താരത്തെ ആകര്‍ഷിച്ചത്. 

വ്യത്യസ്‌ത ബൗളിംഗ് ആക്ഷന്‍ കൊണ്ട് വലിയ കയ്യടി ലഭിച്ചെങ്കിലും പരിക്കിന്‍റെ പിടിയില്‍ അവസാനിക്കുകയായിരുന്നു ആഡംസിന്‍റെ കരിയര്‍. 45 ടെസ്റ്റില്‍ 134 വിക്കറ്റും 24 ഏകദിനത്തില്‍ 29 വിക്കറ്റും ആഡംസിന്‍റെ പേരിലുണ്ട്. ഗൂഗ്ലിയും ചൈനമാന്‍ സ്‌പിന്നമെല്ലാം ആഡംസിന് വഴങ്ങുമായിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്