
സിഡ്‌നി: അടുത്തകാലത്തായി ഒട്ടും ഫോമിലല്ല ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും രഞ്ജി കളിക്കാന്‍ വിടണമെന്നും മുന്‍കാല താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഓസീസിനെതിരെ ഫീല്‍ഡിങ്ങിനിടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയടിയും വാങ്ങിയിരിക്കുകയാണ് രാഹുല്‍.
ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പമര്‍ മാര്‍ക്‌സ ഹാരിസിന്റെ ക്യാച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് സംഭവം. ജഡേജയുടെ പന്തില്‍ രാഹുല്‍ മിഡ് ഓണില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തു. ഔട്ടായെന്ന ഉറപ്പില്‍ ഹാരിസ് ക്രീസ് വിടുകയായിരുന്നു. ബൗളറായ ജഡേജ വിക്കറ്റ് നേട്ടം ആഘോഷിച്ച് തുടങ്ങി. മറ്റുതാരങ്ങളും. അപ്പൊഴേക്കും രാഹുലിന്റെ സൂചന വന്നു.
ഔട്ടല്ലെന്നും പന്ത് നിലത്ത് കുത്തിയാണ് ക്യാച്ചെടുത്തതെന്നും രാഹുല്‍. ഇതോടെ ജഡേജയുടെ മുഖത്ത് നിരാശയായി. എന്നാല്‍ അംപയര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയടിയോടെയാണ് സംഭവത്തെ സ്വീകരിച്ചത്. അംപയര്‍ രാഹുലിനെ അഭിനന്ദിക്കുന്നതും കാണാമായിരുന്നു. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!