
തിരുവനന്തപുരം: വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ കരീബിയന്‍ ടീമിനെ 3-1ന് തളച്ച് ഇന്ത്യ പരമ്പര കയ്യിലാക്കി. മത്സരശേഷം ടീം ഹോട്ടലില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ ടീമിന് ഒരുക്കിയിരുന്നത്.
ഹോട്ടല്‍ സ്റ്റാഫിന്‍റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിങ്ങനെ ഇന്ത്യന്‍ ടീമിലെ വമ്പന്‍ പേരുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സില്‍ പുറത്തായപ്പോള്‍ വെറും 14.5 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. നാല് വിക്കറ്റുമായി തിളങ്ങിയ ജഡേജയാണ് നേരത്തെ വിന്‍ഡീസിനെ 104ല്‍ തളയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!