ഓസ്‌ട്രേലിയന്‍ ലീഗിലെ ടീമിനൊപ്പം പന്ത് തട്ടി ബോള്‍ട്ട് - വീഡിയോ

Published : Aug 21, 2018, 09:25 PM ISTUpdated : Sep 10, 2018, 01:24 AM IST
ഓസ്‌ട്രേലിയന്‍ ലീഗിലെ ടീമിനൊപ്പം പന്ത് തട്ടി ബോള്‍ട്ട് - വീഡിയോ

Synopsis

ഫുട്‌ബോള്‍ താരമാവുകയെന്ന ബോള്‍ട്ടിന്റെ വലിയ ആഗ്രഹമാണ് ക്ലബില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.  

മെല്‍ബണ്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനൊപ്പം പരിശീലനം തുടങ്ങി. ഫുട്‌ബോള്‍ താരമാവുകയെന്ന ബോള്‍ട്ടിന്റെ വലിയ ആഗ്രഹമാണ് ക്ലബില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അനിശ്ചിത കാലത്തേക്ക് ക്ലബിനൊപ്പം ട്രെയിന്‍ ചെയ്യാന്‍ വേണ്ടി താരം കരാറില്‍ ഒപ്പിട്ടിരുന്നു.

നേരത്തെ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പരിശീലന ക്യാംപിലും ബോള്‍ട്ട് പങ്കെടുത്തിരുന്നു.ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ബോള്‍ട്ട് തന്റെ കരിയറില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്