
ബംഗളൂരു: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെക്കുറിച്ച് വാര്‍ണര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എന്നിട്ടും വാര്‍ണര്‍ ഏതൊരു സാധാരണക്കാരനെയുംപോലെ വൈകുന്നേരും മകള്‍ ഇവിയ്ക്കും ഭാര്യ കാന്‍ഡീസിനുമൊപ്പം നഗരത്തിരക്കില്‍ നടക്കാനിറങ്ങി. അധികം കഴിഞ്ഞില്ല, ആരാധകര്‍ വാര്‍ണറെ തിരിച്ചറിഞ്ഞു. പിന്നെ അവര്‍ സെല്‍ഫിയെടുക്കാനായി വാര്‍ണറെ പൊതിഞ്ഞു.
Also Read:ബംഗളൂരുവിലും കൂട്ടത്തകര്‍ച്ച; ഇന്ത്യയുടെ അന്തകനായി ലിയോണ്‍
വഴിവക്കിലൂബടെ പോയവരും വന്നവരുമെല്ലാം വാര്‍ണര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു. എല്ലാവരുടെയും കൂടെ ക്ഷമയോടെ നിന്നുകൊടുത്ത വാര്‍ണറുടെ നടപടി പക്ഷെ മകള്‍ ഇവിയ്ക്ക് അത്രയ്ക്കങ്ങ് പിടിച്ചില്ല. അവള്‍ വഴിവക്കിലെ സെല്‍ഫി കുരുക്കില്‍പെട്ട വാര്‍ണറുടെ കൈവിട്ട് പതുക്കെ അമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മയുടെ സമീപത്തേക്ക് നടക്കുന്നതിനിടെ ദേഷ്യത്തില്‍ ഇവി എന്തൊക്കെയോ ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. വാര്‍ണറുടെ ഭാര്യതന്നെയാണ് വാര്‍ണര്‍ നേരിട്ട സെല്‍ഫി കുരുക്കിന്റെയും മകളുടെ കലിപ്പിന്റെയും വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!