ആന്‍ഡി മറേയെ അട്ടിമറിച്ച് വാവ്‌രിങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

By Web DeskFirst Published Jun 9, 2017, 10:00 PM IST
Highlights

പാരിസ്: സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌രിങ്ക ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലിലെത്തി. ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മറയെ പരാജയപ്പെടുത്തിയാണ് വാവ്‌രിങ്ക ഫൈനലിലെത്തിയത്. സ്‌കോര്‍- 6-7 (6/8), 6-3, 5-7, 7-6 (7/3), 6-1. അഞ്ചു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു വാവ്‌രിങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. മല്‍സരം നാലു മണിക്കൂറും 34 മിനിട്ടും നീണ്ടുനിന്നു. ഫ്രഞ്ച് ഓപ്പണില്‍ 44 വര്‍ഷത്തിനിടെ ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് 32കാരനായ വാവ്‌രിങ്ക. ഞായറാഴ്‌ച നടക്കുന്ന ഫൈനലിന് ഇറങ്ങുമ്പോള്‍ നാലാമത്തെ ഗ്രാന്‍സ്ലാം കിരീടമായിരിക്കും വാവ്‌രിങ്ക ലക്ഷ്യമിടുന്നത്. നിലവിലെ യു എസ് ഓപ്പണ്‍ ജേതാവ് കൂടിയാണ് വാവ്‌രിങ്ക. 2015ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും വാവ്‌രിങ്കയ്‌ക്ക് ആയിരുന്നു. റാഫേല്‍ നദാല്‍-ഡൊമിനിക് തീം സെമിഫൈനലിലെ വിജയിയെയാകും ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ വാവ്‌രിങ്ക നേരിടുക.

click me!