ദ്രാവിഡിനെ പേടി ആയിരുന്നു: അണ്ടര്‍ 19 ടീം അംഗത്തിന്‍റെ വെളിപ്പെടുത്തല്‍

Published : Feb 24, 2018, 10:58 AM ISTUpdated : Oct 05, 2018, 01:59 AM IST
ദ്രാവിഡിനെ പേടി ആയിരുന്നു: അണ്ടര്‍ 19 ടീം അംഗത്തിന്‍റെ വെളിപ്പെടുത്തല്‍

Synopsis

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ടീമിനെ വളര്‍ത്തിയെടുക്കുകയാണ് രാഹുല്‍ ദ്രാവിഡ്. അതിന്‍റെ ഏറ്റവും വലിയ സൂചനയാണ് ന്യൂസിലാന്‍റിലെ അണ്ടര്‍ 19 ലോകകപ്പ് വിജയം. എങ്ങനെയാണ് പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് ടീം അംഗങ്ങളോട് പെരുമാറിയത്. അതാണ് ഇന്ത്യയുടെ യുവസംഘത്തിലെ സ്റ്റാര്‍ ബൗളര്‍ കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തുന്നത്.

ഒരു അഭിമുഖത്തില്‍ നാഗര്‍ഗോട്ടി പറയുന്നത് ഇതാണ്, ദ്രാവിഡിനെ ടീം അംഗങ്ങള്‍ക്ക് ഭയമായിരുന്നു എന്നാണ് വെളിപ്പെടുത്തുന്നത്. ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ടീം അംഗങ്ങള്‍ക്ക് എല്ലാം പേടി ആയിരുന്നു. ടൂര്‍ണമെന്‍റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ദ്രാവിഡ് കര്‍ശനമായി ആവശ്യപ്പെട്ടു.

ഈ സംഭവത്തിന് ഉദാഹരണമായി ഒരു മത്സരത്തിന്‍റെ ഇടവേളയില്‍ ചില ടീം അംഗങ്ങള്‍ ന്യൂസീലൻഡിലെ ക്യൂൻസ്ടൗണിലുള്ള പർവത പ്രദേശത്ത് സാഹസിക ട്രക്കിംഗിന് പോകാന്‍ പ്ലാന്‍ ഇട്ടു. എന്നാല്‍ ദ്രാവിഡ് ഇത് പൊളിച്ചു. പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ദ്രാവിഡിന്‍റെ ഇടപെടല്‍. ഫൈനല്‍ കഴിയും വരെ ടീം അംഗങ്ങള്‍ക്ക് മൊബൈലോ, വാട്ട്സ്ആപ്പോ ദ്രാവിഡ് നല്‍കിയില്ല.

ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎൽ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡിന്‍റെ ഉപദേശം നാഗര്‍കോട്ടി പറയുന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍