രജുദാസ്​ രാത്തോഡി​ന്‍റെ ആഗ്രഹം സച്ചിന്‍ സഫലമാക്കുന്നു

Published : Oct 05, 2017, 10:42 AM ISTUpdated : Oct 05, 2018, 03:55 AM IST
രജുദാസ്​ രാത്തോഡി​ന്‍റെ ആഗ്രഹം സച്ചിന്‍  സഫലമാക്കുന്നു

Synopsis

ഇഷ്​ടതാരം സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണാനുള്ള രജുദാസ്​ റാത്തോഡി​ന്‍റെ ആഗ്രഹം മാസ്​റ്റർ ബ്ലാസ്​റ്റർ സഫലമാക്കുന്നു. അമിതാഭ്​ ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയിൽ മത്സരാർഥിയായി എത്തിയപ്പോൾ നടത്തിയ ആഗ്രഹ പ്രകടനത്തിനാണ്​ ഇന്ത്യയുടെ ഇതിഹാസതാരം ട്വിറ്ററിൽ മറുപടിയുമായി എത്തിയത്​. രജുദാസിനെ അഭിനന്ദിച്ച സച്ചിൻ നമ്മൾ വൈകാതെ കണ്ടുമുട്ടുമെന്നും ട്വീറ്റ്​ ചെയ്​തു.

ക്രിക്കറ്റ്​ കാണാൻ തുടങ്ങിയതുമുതലുള്ള ആഗ്രഹമാണ്​ ബാറ്റിങ്​ ഇതിഹാസമായ സച്ചിനെ നേരിൽ കാണുകയെന്ന്​ രജുദാസ്​ ബച്ചനോട്​ പറഞ്ഞിരുന്നു. താൻ വലിയ സച്ചിൻ ആരാധകനാണെന്നും രജുദാസ്​ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ്​ സച്ചിൻ ട്വിറ്ററിൽ കുറിച്ചത്​. 1996 മുതൽ ക്രിക്കറ്റ്​ കാണുന്നുവെന്നും അന്ന്​ മുതൽ സച്ചി​ന്‍റെ ആരാധകനാണെന്നും സച്ചി​ൻ  99 റൺസിൽ പുറത്തായാൽ അടുത്ത രണ്ട്​ ദിവസം താൻ ഹൃദയം തകർന്ന നിലയിലാകുമെന്നും രജുദാസ്​ കോൻ ബനേഗ ക്രോർപ്പതിയിൽ  പറഞ്ഞിരുന്നു. 

സച്ചിൻ ബാറ്റ്​ ചെയ്യുന്ന സമയങ്ങളിൽ ത​ന്‍റെ മകൾ കാർട്ടൂൺ കാണാൻ വന്ന്​ മത്സരം കാണുന്നതിന്​ തടസമാകുമായിരുന്നുവെന്ന്​ രജുദാസ്​ പറഞ്ഞിരുന്നു. പലപ്പോഴും ടി.വി റി​േമാട്ടിന്​ വേണ്ടി മകളുമായി വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരം തുടങ്ങുന്നതി​ന്‍റെ ഒരു മണിക്കൂർ മു​​മ്പെങ്കിലും ടി.വിക്ക്​ മുന്നിൽ ഇരിക്കും.

എല്ലാ മത്സരത്തിന്​ മുമ്പും സച്ചിന്​ വേണ്ടി പ്രാർഥിക്കും. സച്ചിനാണ്​ ത​ന്‍റെ സന്തോഷത്തിനും സങ്കടത്തിനും കാരണം രജുദാസ്​ സച്ചി​നോടുള്ള ആരാധനയുടെ ആഴം മറച്ചുവെച്ചില്ല. അധ്യാപകനായ രജുദാസ്​ രാത്തോഡ്​ കോൻ ബനേഗാ ക്രോർപ്പതിയിൽ നിന്ന്​ സ്വയം വിടുന്നതിന്​ മുമ്പായി 25 ലക്ഷം രൂപ നേടിയിരുന്നു.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കാനുള്ള യഥാര്‍ത്ഥ കാരണം സൂര്യകുമാര്‍ യാദവിന്‍റെ മോശം ഫോം, തുറന്നുപറഞ്ഞ് ഉത്തപ്പ
വില്യംസണില്ല, ഏകദിനത്തില്‍ പുതിയ നായകന്‍, ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു