ഗാംഗുലിയോ ധോണിയോ; ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെക്കുറിച്ച് നെഹ്‌റ

By Asianet NewsFirst Published Apr 19, 2016, 3:00 PM IST
Highlights

ദില്ലി:ധോണിയോ ഗാംഗുലിയോ കേമന്‍ ?, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്ത ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ആശിഷ് നെഹ്‌റ. മുഹമ്മദ് അസ്ഹറുദ്ദീന്‍ മുതല്‍ നിരവധി ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള നെഹ്‌റയുടെ അഭിപ്രായത്തില്‍
സമ്മര്‍ദ്ദഘട്ടത്തില്‍ കളിനിയന്ത്രിക്കാന്‍ ഏറ്റവും മികച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. സമ്മര്‍ദ ഘട്ടത്തില്‍ ഇത്രയും കൂളായി മറ്റൊരു ക്യാപ്റ്റനെ താന്‍ കണ്ടിട്ടില്ലെന്നും നെഹ്‌റ പറയുന്നു.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും നെഹ്‌റ പറഞ്ഞു. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ ഞാനും യുവരാജും, സെവാഗും, സഹീറുമെല്ലാം പുതുമുഖങ്ങളായിരുന്നു. ഗാംഗുലിയാകട്ടെ ഞങ്ങളേക്കാളൊക്കെ അനുഭവ സമ്പത്തുള്ള താരവും. അതുകൊണ്ടുതന്നെ ദാദ പറയുന്നത് അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. അത് ശരിയായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു.

ധോണിയും കോച്ച് ഗാരി കിര്‍സ്റ്റണും ചേര്‍ന്ന് 2009ല്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് അവസരമൊരുക്കിയെങ്കിലും അതിന് കഴിയാതിരുന്നത് തന്റെ കരിയറിലെ ദു:ഖമാണെന്നും നെഹ്റ വ്യക്തമാക്കി. ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ 35ാം വയസില്‍ ഞാന്‍ ആറാഴ്ചയ്ക്കിടെ ആറ് ചതുര്‍ദിന മത്സരങ്ങളില്‍ കളിച്ചു. എന്റെ ആശങ്ക വെറുതെയായിരുന്നു എന്നെനിക്ക് മനസിലായി. ധോണിയും കിര്‍സ്റ്റണും ടെസ്റ്റ് ടീമിലേക്ക് ക്ഷണിച്ചപ്പോള്‍ പോസറ്റീവായി പ്രതികരിച്ചിരുന്നെങ്കില്‍ കരിയറില്‍ 17 ടെസ്റ്റിനേക്കാള്‍ കൂടുതല്‍ കളിക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും നെഹറ പറയുന്നു.

click me!