ലോകകപ്പില്‍ ധോണിയുടെ റോളെന്ത്; സംശയമുന്നയിക്കുന്നവര്‍ക്ക് യുവിയുടെ തകര്‍പ്പന്‍ മറുപടി

Published : Feb 08, 2019, 08:25 PM IST
ലോകകപ്പില്‍ ധോണിയുടെ റോളെന്ത്; സംശയമുന്നയിക്കുന്നവര്‍ക്ക് യുവിയുടെ തകര്‍പ്പന്‍ മറുപടി

Synopsis

ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ധോണിയെ കളിപ്പിക്കേണ്ട എന്ന് വാദിക്കുന്നവര്‍ക്ക് യുവിയുടെ ചൂടന്‍ വാക്കുകള്‍.

മുംബൈ: അടുത്ത ഏകദിന ലോകകപ്പില്‍ എം എസ് ധോണി കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യന്‍ ആരാധകരില്‍ കൂടുതലും. എന്നാല്‍ വൈറ്ററന്‍ താരമായ ധോണി ലോകകപ്പില്‍ കളിക്കരുതെന്നും യുവതാരങ്ങള്‍ക്കായി മാറിക്കൊടുക്കണമെന്നും വാദിക്കുന്നവരുണ്ട്. ഇങ്ങനെ വാദിക്കുന്നവര്‍ യുവ്‌രാജ് സിംങിന്‍റെ ഈ വാക്കുകള്‍ കേള്‍ക്കുക. 

മഹി(ധോണി) ഒരു മഹാനായ ക്രിക്കറ്റ് തലച്ചോറാണ്. വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്ക് മത്സരം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ പൊസിഷനിലാണയാള്‍. അത് വര്‍ഷങ്ങളായി ഗംഭീരമായി നിര്‍വഹിക്കുന്നു. ധോണി ഇതിഹാസ നായകനാണ്. യുവതാരങ്ങള്‍ക്കും നായകന്‍ വിരാട് കോലിക്കും എപ്പോഴും മാര്‍നിര്‍ദേശങ്ങള്‍ നല്‍കാനും അയാള്‍ക്ക് കഴിയും. 

അതിനാല്‍ ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം തിരുമാനങ്ങളെടുക്കാന്‍ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനമാണ് ധോണി കാഴ്‌ചവെച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ പന്തുകള്‍ അതിര്‍ത്തികടത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ധോണിക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും യുവ്‌രാജ് സിംഗ് പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി