
കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി ഉഷ. ലോകമീറ്റിനുള്ള പട്ടികയില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ താനാണെന്ന രീതിയില്‍ ദൃശ്യമാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയെന്നും ഇത് വ്യക്തിഹത്യയായി മാറിയെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഉഷയുടെ തീരുമാനം.
പി.ടി.ഉഷയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
മലയാളത്തിലെ ദ്യശ്യ മാദ്ധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്‌ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യ മാകൂന്നത്. ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാദ്ധ്യമ പീഡനം ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്ന തിൽ അപ്പുറത്താണ്.
വൃദ്ധയായ മാതാവിനോപ്പം ഭർത്താവിനോപ്പം സഹോദരി സഹോദരന്മാർക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോ ടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
അതിനാൽ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തിൽ പ്രതിഷേധിച്ച് പി.ടി .ഉഷയെന്ന ഞാൻ ഇന്ന് മുതൽ സ്വയം ദ്യശ്യ മാദ്ധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തക്കെളെയും അറിയിച്ചു കൊള്ളുന്നു.ഞാനീ കാര്യത്തിൽ നിസ്സഹായയാണു് .എന്നോട് സദയം ക്ഷമിക്കുക .എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
സസ്നേഹം
സ്വന്തം
പി ടി ഉഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!